X

ഡെക്ലാന്‍ റൈസ് ആഴ്‌സണലിന് സ്വന്തം

ഇംഗ്ലീഷ് മധ്യനിര താരം ഡെക്ലാന്‍ റൈസ് റെക്കോര്‍ഡ് തുകയ്ക്ക് ആഴ്‌സണലില്‍. 105 മില്യണ്‍ പൗണ്ടിനാണ് (1128 കോടി രൂപ) റൈസിനെ ആഴ്‌സണല്‍ സ്വന്തമാക്കിയത്. രണ്ട് ഇംഗ്ലീഷ് ക്ലബുകള്‍ തമ്മിലുള്ള ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാണിത്. ഡെക്ലാന്‍ ആഴ്‌സണലില്‍ എത്തുന്നതില്‍ ഏറെ സന്തോഷമെന്ന് ക്ലബ് മാനേജര്‍ മിക്കല്‍ അര്‍റ്റേറ്റ പറഞ്ഞു. അതിശയകരമായ കഴിവുള്ള ഡെക്ലാന്‍ ഇംഗ്ലീഷ് പ്രമീയര്‍ ലീഗുകളില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആഴ്‌സണലിന് വേണ്ടി ഡെക്ലാന്‍ കഴിവിന്റെ പരമാവധി മികവ് പുറത്തെടുക്കുമെന്നും അര്‍റ്റേറ്റ പ്രതീക്ഷ പ്രകടിപ്പിച്ചു.

അ!ഞ്ച് വര്‍ഷത്തേയ്ക്കാണ് 24കാരനായ റൈസിന് ആഴ്‌സണലുമായുള്ള കരാര്‍. 2017 ല്‍ വെസ്റ്റ് ഹാമില്‍ അരങ്ങേറിയ റൈസ് 245 മത്സരങ്ങളില്‍ കളിച്ചു. യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് ഫൈനലിലാണ് റൈസ് അവസാനമായി വെസ്റ്റ് ഹാം ജഴ്‌സി അണിഞ്ഞത്. ലീഗിന്റെ 43 ചരിത്രത്തിലാദ്യമായാണ് വെസ്റ്റ് ഹാം കോണ്‍ഫറന്‍സ് ലീഗ് കിരീടം നേടിയത്.

ടീമിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് റൈസ് പ്രതികരിച്ചു. ആഴ്‌സണല്‍ വെബ്‌സൈറ്റിനോടായിരുന്നു റൈസിന്റെ പ്രതികരണം. ഫുട്‌ബോളില്‍ വലിയ അവസരങ്ങള്‍ ലഭിക്കും. ആഴ്‌സണല്‍ പോലുള്ള ക്ലബുകളോട് മുഖം തിരിക്കാന്‍ കഴിയില്ല. ആഴ്‌സണലിനൊപ്പം മികച്ച രീതിയില്‍ പോകാന്‍ കഴിയുമെന്നും റൈസ് വ്യക്തമാക്കി.

webdesk13: