ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ട: വിമർശനവുമായി കെ.കെ രമ

ടി.പി വധക്കേസ് പ്രതികള്‍ക്ക് ജാമ്യത്തില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ അജണ്ടയെന്ന രൂക്ഷവിമര്‍നവുമായി കെ.കെ രമ എം.എല്‍.എ. സര്‍ക്കാറിന്റെ അറിവോടെയല്ലാതെ എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ ജാമ്യത്തില്‍ ഇളവ് നല്‍കുകയെന്ന് ചോദിച്ച രമ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്നും ആരോപിച്ചു. ‘കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ടി.പിയുടേത്, കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് എന്തുകൊണ്ടാണ്?, പ്രതികളെ പുറത്തിറക്കണം എന്നുള്ളതാണ് സര്‍ക്കാര്‍ അജണ്ട’, രമ പറഞ്ഞു.

അതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വര്‍ഷവും കേരളീയം സംഘടിപ്പിക്കാനൊരുങ്ങുന്ന സര്‍ക്കാറിനെതിരെയും കെ.കെ രമ രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ കേരളീയത്തില്‍ പരിപാടി അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് പണം കൊടുത്തിട്ടില്ല. കഴിഞ്ഞ കേരളീയവുമായി ബന്ധപ്പെട്ട് കണക്കിതുവരെ പറഞ്ഞിട്ടില്ലെന്നും അത് പറയാതെയാണ് വീണ്ടും കേരളീയം സംഘടിപ്പിക്കുന്നതെന്നും അത് ശരിയായ നടപടിയല്ലെന്നും കെ.കെ രമ പറഞ്ഞു.

webdesk13:
whatsapp
line