ടീകോമിന് നഷ്ടപരിഹാരം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കത്ത് വഴിയാണ് പുനഃപരിശോധിക്കാനുള്ള ആവശ്യം വി ഡി സതീശന്‍ അറിയിച്ചത്.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ടീകോമില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന കരാര്‍ ഉണ്ടെങ്കിലും കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്ന് വി ഡി സതീശന്‍ പറയുന്നു. ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ലെന്നും ഭൂമി കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന ആക്ഷേപം വ്യാപകമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
വ്യവസ്ഥകള്‍ ലംഘിച്ചിട്ടും ടീകോമിന് അങ്ങോട്ട് പണം നല്‍കി പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള സര്‍ക്കാര്‍ നീക്കം പുനരാലോചിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.