X

അര്‍ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നു: സഹോദരന്‍ ജിതിന്‍

സഹോദരന്‍ അര്‍ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് സഹോദരന്‍ ജിതിന്‍. എല്ലാര്‍ക്കുമുള്ള ഉത്തരം ലഭിച്ചെന്നും അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം ഉറപ്പിച്ചിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.

ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ അര്‍ജുന്റെ വാഹനം കണ്ടെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജിതിന്‍.

ഗംഗാവലി പുഴയിലെ സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്താനായത്. ലോറിയില്‍ അര്‍ജുനണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്.

രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കാനായിരുന്നു തീരുമാനം. അര്‍ജുന്റെ ലോറിയുടെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. അര്‍ജുന്റെ ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു. കഴ്ഞ്ഞ ദിവസങ്ങളിലെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന തിരച്ചിലിലാണ് നിര്‍ണായക കണ്ടെത്തലുണ്ടായത്.

 

webdesk13: