കൊച്ചി: ഡിസംബര്‍ മാസത്തെ ആദ്യ നാലുദിവസവും സ്വര്‍ണവില കൂടി. തുടര്‍ച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറിയ സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപയായി ഉയര്‍ന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,610 രൂപയായി. കഴിഞ്ഞമാസം ഒന്‍പതിനാണ് അടുത്തദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയായ 38,880 രൂപ രേഖപ്പെടുത്തിയത്.
കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നിട്ടാണ് സ്വര്‍ണവില കഴിഞ്ഞ നാലുദിവസമായി ഉയരുന്നത്. തുടര്‍ന്ന് ഏതാനും ദിവസം ചാഞ്ചാടി നിന്ന വില 18 മുതല്‍ ഇടിവു രേഖപ്പെടുത്തുകയായിരുന്നു. നാലു ദിവസത്തിനിടെ, പവന് ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.