കെ റെയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. വിഷയം സഭനിര്‍ത്തിവെച്ച് ചര്‍ച്ചക്ക് തയ്യാറണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.ഇതോടെ സപീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കി.പി സി വിഷ്ണുനാഥ് എംഎല്‍എ യാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണീക്കൂര്‍ ചര്‍ച്ച നീളും.കെ റെയില്‍ കല്ലിടല്‍ പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ സമരങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് കാണിച്ചാണ് പി സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കെ റെയില്‍ വലിയ രീതിയിലുള്ള പരിസ്ഥതി നാശവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുമെന്നും പ്രതിപക്ഷം നേരത്തെ ഉന്നയിച്ചതാണ്.അതേസമയം രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്.