വധു വിവാഹച്ചടങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചാലെന്ത് ചെയ്യും. ഗുജറാത്ത് ഭാവ് നഗറില്‍ സഹോദരിയെ വിവാഹം ചെയ്താണ് ഭര്‍തൃവീട്ടുകാര്‍ പകരം ചടങ്ങ് പൂര്‍ത്തിയാക്കിയത്. വധുവിന്റെ വീട്ടുകാരും നന്നായി സഹകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഹേതലും വിശാലുമാണ് വിവാഹിതരാകാനിരുന്നത്. ക്ഷേത്രത്തത്തിലേക്ക് വിവാഹഘോഷയാത്ര പോകുമ്പോഴായിരുന്നു ഹേതലിന്റെ ദേഹാസ്വാസ്ഥ്യം. കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകാതെ തന്നെ അതേ മുഹൂര്‍ത്തത്തില്‍ പകരം വിവാഹം നടത്തുകയായിരുന്നു.വധുവരന്മാര്‍ യാത്രയായതിന് ശേഷമാണ് പിന്നീട് സംസ്‌കാരം നടത്തിയത്. തൊട്ടഗ്രാമത്തിലേതായിരുന്നു ഇരുവരും.മുഹൂര്‍ത്തംതെറ്റരുതെന്ന വിശ്വാസമാണത്രെ കാരണം