സല്‍മാന്‍ ഖാനെതിരെ വധഭീഷണി ഉയര്‍ത്തിയ 21 കാരന്‍ പിടിയില്‍

ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റില്‍. ഇ- മെയിലായി വധഭീഷണി സന്ദേശമയച്ച 21കാരനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ ജോധ്പൂരിലെ ലുനി പൊലീസ് സ്റ്റേഷനു കീഴിലുള്ള രോഹിച്ച കലന്‍ ഗ്രാമത്തിലെ സിയാഗോണ്‍ കി ധനിയില്‍ താമസിക്കുന്ന ധക്കാട് രാം ബിഷ്‌ണോയ് (21) ആണ് പിടിയിലായത്.

ആയുധ നിയമപ്രകാരമുള്ള മറ്റൊരു കേസില്‍ ജാമ്യത്തിലാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ‘പഞ്ചാബ് ഗായകനായ സിദ്ധു മൂസെവാലയുടെ ഗതി വരും’ എന്നായിരുന്നു ഭീഷണി.

webdesk14:
whatsapp
line