സൈബർ അധിക്ഷേപത്തെ തുടർന്ന് കോട്ടയം കടുത്തുരുത്തിയിൽ ആതിര എന്ന പെൺകുട്ടി ജീവനൊടുക്കിയ കേസിലെ പ്രതി അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ അപ്സര ലോഡ്ജിലാണ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ അരുണ്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച്ച രാത്രി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.ഈ മാസം രണ്ടാം തിയ്യതി മുതലാണ് അരുണ്‍ ഇവിടെ മുറിയെടുത്തത്. ഭക്ഷണം കഴിക്കാന്‍ മാത്രമാണ് അരുണ്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.ആതിരയ്ക്ക് മറ്റു വിവാഹാലോചനകള്‍ വന്നതിനെത്തുടർന്ന് പ്രകോപിതനായ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഞായറാഴ്ച ആതിര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്