X

നെടുമങ്ങാട് പത്തൊമ്പതുകാരിയുടെ മരണം; പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ ജീവനൊടുക്കി

തിരുവനന്തപുരം നെടുമങ്ങാട് പത്തൊമ്പതുകാരി ജീവനൊടുക്കി. വഞ്ചുവം സ്വദേശി നമിതയാണ് മരിച്ചത്. നെടുമങ്ങാട് വഞ്ചുവം ഐടിഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നമിത. യുവതിയുമായി വിവാഹമുറപ്പിച്ച സന്ദീപ് രാവിലെ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നതായാണ് വിവരം.

സന്ദീപ് മടങ്ങിപ്പോയതിനുശേഷം ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നമിതയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടുവര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്.

 

webdesk17: