Categories: indiaNews

സല്‍മാന്‍ ഖാനെതിരെ വധഭീഷണി; പ്രതി അറസ്റ്റില്‍

നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി സന്ദേശം അയച്ച കേസിലെ പ്രതി അറസ്റ്റില്‍. പച്ചക്കറി കച്ചവടം ചെയ്യുന്ന ഷെയ്ഖ് ഹസന്‍ (24) ആണ് ജംഷഡ്പുരില്‍ നിന്ന് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ വാട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി അയച്ചത്.

ലോറന്‍സ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാള്‍ മോശമായിരിക്കും എന്നാണ് ഭീഷണി സന്ദേശം അയച്ചത്. എന്നാല്‍ അന്വേഷണം തുടങ്ങിയതിന് പിന്നാലെ തനിക്ക് ബിഷ്‌ണോയ് സംഘവുമായി ബന്ധമില്ലെന്ന് മറ്റൊരു സന്ദേശം ഇയാള്‍ പൊലീസിന് അയച്ചിരുന്നു. സന്ദേശത്തില്‍ ക്ഷമാപണവും നടത്തിയിരുന്നു.

ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന് ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് വധഭീഷണി നിലനില്‍ക്കുന്നുണ്ട്.

 

 

webdesk17:
whatsapp
line