X
    Categories: indiaNews

മുഖ്യമന്ത്രിയെ വധിക്കൂ; 10 ലക്ഷം നേടൂ-അജ്ഞാത പോസ്റ്ററുകള്‍

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ വധിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് പോസ്റ്റര്‍. മൊഹാലിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പതിപ്പിച്ച അജ്ഞാതനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒപ്പം നല്‍കിയ ഇ-മെയില്‍ വിലാസം ട്രാക് ചെയ്തും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

മൊഹാലിയില്‍ ഡിസംബര്‍ 30ന് സന്ദര്‍ശനം നടത്താന്‍ അമരീന്ദര്‍ സിങ്ങിന് ആലോചനയുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യമായല്ല അദ്ദേഹത്തിനെതിരെ ഭീഷണികളെത്തുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകളില്‍ ഡിസംബര്‍ 14ന് കരി ഓയില്‍ ഒഴിച്ചതില്‍ പൊലീസ് കേസ് എടുത്തിരുന്നു.

കാര്‍ഷിക നിയമത്തിന്റെ പേരില്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയാണ് അമരീന്ദര്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എഎപിക്കെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: