നിരന്തരമായ വധ ഭീഷണിയെ തുടര്‍ന്ന് ഷാറൂഖ് ഖാന്‍ വൈ പ്ലസ് സുരക്ഷാ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രത്തിന്‍ വന്‍ സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് വധഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. മുംബൈ പോലീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ബോളിവുഡില്‍ ഷാറൂഖ് ഖാനെ കൂടാതെ സല്‍മാന്‍ ഖാനും ഇത്തരത്തില്‍ സുരക്ഷയുണ്ട്.