X

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചുകൊന്നു. സംഭവത്തിൽ നേമം കാരയ്ക്ക മണ്ഡപം സ്വദേശി ഏലിയാസ് (82) കൊല്ലപ്പെട്ടു.

ഇന്നലെ രാത്രിയോടെയാണ് സംഭവം.മദ്യപിച്ചെത്തിയ മകൻ ക്ലീറ്റസ് അച്ഛനുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് അച്ഛനെ മകൻ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ പിതാവിനെ നാട്ടുകാർ  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ മകൻ ക്ലീറ്റസിനെ പോലീസ് അറസ്റ്റ് ചെയ്തു.

Test User: