ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെയടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച ബെല്ലാരി സെഷന്‍സ് കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. ബെല്ലാരിയിലെ കാമ്പ്‌ളി സ്വദേശി ബൈലുരു തിപ്പയ്യക്കെതിരെയാണ് ഹൈക്കോടതിയുടെ ധാര്‍വാര്‍ഡ് ഡിവിഷന്‍ ബെഞ്ച് വധശിക്ഷ വിധിച്ചത്. ഭാര്യ പക്കീരമ്മയെയും പത്തു വയസ്സിന് താഴെ പ്രായമുള്ള മക്കള്‍ പവിത്ര, നാഗരാജ്, രാജപ്പ, ഭാര്യാസഹോദരി ഗംഗമ്മ എന്നിവരെയാണ് തിപ്പയ്യ കൊലപ്പെടുത്തിയത്.
ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നും തന്റെ നാലു മക്കളില്‍ മൂന്നു പേര്‍ തന്റേതല്ലെന്നും പറഞ്ഞ് തിപ്പയ്യ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വധശിക്ഷ നല്‍കേണ്ട അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് ജസ്റ്റിസുമാരായ സുരാജ് ഗോവിന്ദരാജും ജി.ബാസവരാജും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ 22ന് വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പ്രസ്താവം നീളുകയായിരുന്നു. വിചാരണ നടത്തിയ ബെല്ലാരിയിലെ സെഷന്‍സ് കോടതിയില്‍ 36 സാക്ഷികളെ വിസ്തരിച്ചിരുന്നു. 51 രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ബെല്ലാരി സെഷന്‍സ് കോടതിയുടെ വധശിക്ഷക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി വധശിക്ഷ ശരിവെച്ചു.