X

വധശിക്ഷ: പുതിയ മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

വിചാരണ കോടതികള്‍ പകപോക്കല്‍ പോലെ വധശിക്ഷ വിധിക്കുന്നതായി സുപ്രീം കോടതിയുടെ നിരീക്ഷണം. വധശിക്ഷ വിധിക്കുന്നതിന് സുപ്രീംകോടതി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.

പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ പറ്റി സര്‍ക്കാറിന്റെയും ജയിലധികൃതരുടെയും റിപ്പോര്‍ട്ട് തേടണം. കുടുംബപശ്ചാത്തലം, പ്രതി പശ്ചാത്താപിക്കാനും മാറാനുമുള്ള സാധ്യത എന്നിവ പരിശോധിക്കണം ഇവയെല്ലാം സ്വീകരിച്ചശേഷം മാത്രമേ വധശിക്ഷ നടപടിയിലേക്ക് പോകാവൂവെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

Chandrika Web: