ജിദ്ദ: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ പ്രതികളായ രണ്ട് ഇന്ത്യക്കാരെ ഭരണകൂടം വധശിക്ഷക്ക് വിധേയരാക്കി.ഹര്‍ജിത് സിങ് ബോധറാം, സത്യനൂര്‍ കുമാര്‍ പ്രകാശ് എന്നിവരെയാണ് തല വെട്ടിയത്. ഇവര്‍ കൊന്നതും ഇന്ത്യക്കാരനെ തന്നെ. റിയാദ് നഗര മധ്യത്തിലെ ദീരയില്‍ വെച്ച് വ്യായാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്.
ആരിഫ് ഇമാമുദ്ദീന്‍ എന്ന ഇന്ത്യക്കാരനെ കൊന്ന് അദ്ദേഹത്തിന്റെ ചരക്ക് നിറച്ച ട്രക്ക് തട്ടിയെടുത്ത കേസിലായിരുന്നു പിടികൂടിയിരുന്നത്. കൊല്ലപ്പെട്ട് ആരിഫ് ഇമാമുദ്ദീന്റെ മൊബൈല്‍ ഫോണും ഇവര്‍ കവര്‍ന്നിരുന്നു. കൊല നടത്തിയ ശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു.
തട്ടിയെടുത്ത ചരക്കുസാധനങ്ങള്‍ പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് വില്‍ക്കുകയായിരുന്നു. രാജ്യത്തെ സുരക്ഷാ സാഹചര്യത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന കുറ്റകൃത്യം എന്ന നിലക്കാണ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.