X
    Categories: CultureMoreViews

യെമനില്‍ പത്ത് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ വെടിവെച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി

സന: യെമനില്‍ പത്ത് വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നുപേരെ പൊതുറോഡില്‍ വെച്ച് വെടിവെച്ചു കൊന്ന് പരസ്യമായി കെട്ടിത്തൂക്കി. ജനക്കൂട്ടത്തിന് നടുവില്‍ പ്രതികളെ മുട്ടുകാലില്‍ ഇരുത്തി അധികൃതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നീട് പ്രതികളുടെ മൃതദേഹങ്ങള്‍ സനയിലെ തിരക്കുള്ള സ്‌ക്വയറില്‍ ക്രെയിനില്‍ കെട്ടിത്തൂക്കി.

കഴിഞ്ഞ ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. പത്ത് വയസുകാരനെ ക്രൂരമായ പീഡിപ്പിച്ച ശേഷം പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.

പ്രതികളില്‍ രണ്ടുപേര്‍ക്ക് 19 വയസ് മാത്രമാണ് പ്രായം. മൂന്നാമന് 27 വയസ് പ്രായമുണ്ട്. ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ കുറ്റങ്ങള്‍ക്ക് യെമനില്‍ വധശിക്ഷ നല്‍കാറുണ്ട്. ഫയറിങ് സ്‌ക്വാഡ് ആണ് വധശിക്ഷ നടപ്പാക്കിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: