X

വാട്‌സാപ്പില്‍ മയക്കുമരുന്ന് വിറ്റ ഫിലിപ്പീനികള്‍ക്ക് വധശിക്ഷ

crime scene tape focus on word 'crime' in cenematic dark tone with copy space

ദുബൈ: മയക്കുമരുന്നും അനുബന്ധ നിരോധിത വസ്തുക്കളും വാട്‌സാപ്പില്‍ വില്‍പന നടത്തിയ രണ്ടു ഫിലിപ്പീനികളെ അബുദാബി ക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചു. മയക്കുമരുന്ന് കൈവശം വെച്ചതും കൈകാര്യം ചെയ്തതുമാണ് ഇവര്‍ നടത്തിയ കുറ്റമായി ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നുല്‍പന്നങ്ങള്‍ കണ്ടുകെട്ടി നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തിനുപയോഗിച്ച ടെലിഫോണ്‍ സെറ്റുകളും മറ്റു വസ്തുക്കളും മയക്കുമരുന്ന് കടത്തിനുപയോഗിച്ച കാര്യങ്ങളും പിടിച്ചെടുക്കാനും കോടതി പുറപ്പെടുവിച്ച വിധിയില്‍ നിര്‍ദേശിച്ചു.

വിദേശത്തുള്ള മയക്കുമരുന്ന് വ്യാപാരികള്‍ക്ക് വേണ്ടി ധനവിനിമയ ലക്ഷ്യാര്‍ത്ഥം ഇവര്‍ പ്രവര്‍ത്തിച്ചുവെന്നതാണ് കേസ്. വന്‍ തോതിലാണ് ഇവര്‍ മയക്കുമരുന്ന് സ്വീകരിച്ചത്. ജനവാസമില്ലാത്ത സ്ഥലത്ത് സൂക്ഷിച്ച ശേഷം മയക്കുമരുന്ന് എടുക്കുന്നതിന് സ്ഥലത്തെ കുറിച്ച് ആശയ വിനിമയം നടത്തുകയായിരുന്നു ചെയ്തിരുന്നത്. ഉല്‍പന്നങ്ങള്‍ തരം തിരിച്ച്, വിഭജിച്ച്, പാക്കേജ് ചെയ്ത്, ഉചിതമായ ഏകോപകരെന്ന് ഇവര്‍ കരുതുന്ന സ്ഥലങ്ങളില്‍ വിതരണം ചെയ്തു. ഫോട്ടോകള്‍ ഡീലര്‍ക്ക് കൈമാറുകയും മയക്കുമരുന്നിന് അടിപ്പെട്ടവര്‍ക്ക് വാട്‌സാപ്പ് വഴി ആശയ വിനിമയം നടത്തി അത് കൈമാറുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കുകയും കേസ് അബുദാബി പബ്‌ളിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യാനും അവരുടെ വീടുകളില്‍ പരിശോധന നടത്താനും പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒരു സ്ഫടിക പദാര്‍ത്ഥം കണ്ടെത്തി. അത് നിരോധിത സൈക്കോട്രോപിക് പദാര്‍ത്ഥമാണെന്ന് പരിശോധനയില്‍ വ്യക്തമായി. പ്രതികള്‍ സോഷ്യല്‍ മീഡിയ വഴി മയക്കുമരുന്ന് വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകളും പൊലീസ് കണ്ടെടുത്തു.

Test User: