മൊറോക്കോയിലെ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 600 കടന്നു. 632 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 329 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 51 പേരുടെ നില ഗുരുതരമാണ്. ചരിത്ര നഗരമായ മറാക്കഷിലടക്കം വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി രംഗത്തുണ്ട്.
മൊറോക്കോയില്‍ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തില്‍ അറുന്നൂറിലേറെപ്പേരാണ് മരിച്ചത്. ചരിത്ര സ്മാകരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങള്‍ നശിച്ചു. അവശിഷ്ടക്കൂമ്പാരമായ കെട്ടിടങ്ങളുടെ ദൃശ്യങ്ങള്‍ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുനെസ്‌കോ പൈതൃക കേന്ദ്രമായ മാരക്കേഷ് ആണ് ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായ പ്രധാന സ്ഥലം. ഇവിടെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.