ബ്ലോഗര്‍ റിഫാ മെഹനുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹനാസിന് ലുക്കൗട്ട് നോട്ടീസ്. ചോദ്യംചെയ്യലിന് ഇതുവരെ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ്മെഹനാസിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്. റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചത് പിന്നാലെ മെഹനാസിനെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും എന്ന് അറിയിച്ചിരുന്നു.
എന്നാല്‍ ഇതുവരെ ചോദ്യം ചെയ്യാന്‍ ഹാജരാകാത്ത സാഹചര്യത്തെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു.ഇനി കേസിനെ മുന്നോട്ടുള്ള നീക്കത്തിന് മെഹനാസിനെ ചോദ്യം ചെയ്തേ മതിയാകൂ.