X

മണിപ്പൂരിലെ കാണാതായ വിദ്യാര്‍ഥികളുടെ മരണം; മുഖ്യസൂത്രധാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ 22കാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന പോലുങ്മാങ്ങിനെ പുനെയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രത്യേക കോടതി പോലുങ്മാങ്ങിനെ ഒക്ടോബര്‍ 16 വരെ കസ്റ്റഡിയില്‍ വിട്ടു.

വിദ്യാര്‍ഥികളുടെ മരണവുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ ഒന്നിന് 2 സ്ത്രീകളടക്കം നാലു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഹിജാം ലിന്തോയിംഗമ്പി, ഫിജം ഹേംജിത്ത് എന്നീ വിദ്യാര്‍ഥികളെ ജുലൈ ആറ് മുതലാണ് കാണാതായത്. മണിപ്പൂരില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

ആയുധധാരികള്‍ക്ക് സമീപം ഭയാശങ്കയോടെ ഇരിക്കുന്ന കുട്ടികളുടെ ചിത്രവും നിലത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രവുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.

 

webdesk13: