X

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷിറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസിന്റ വിചാരണ നിര്‍ത്തി

അഭിഭാഷകന്‍ രാമന്‍പിളളക്ക് രണ്ടാം നിലയിലേക്ക് കയറാന്‍ വയ്യ,

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷിറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കേസിന്റെ വിചാരണ നിര്‍ത്തിവച്ചു. ശ്രീറാമിന്റെ അഭിഭാഷകന്‍ രാമന്‍പിളളയുടെ അപേക്ഷയിലാണ് തീരുമാനം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നും കേസ് മാറ്റണമെന്നായിരുന്നു ആവശ്യം. രണ്ടാം നിലയിലുള്ള കോടതിയിലേക്കുള്ള പടവുകള്‍ കയറാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിചാരണ നിര്‍ത്തിവച്ചത്. സാക്ഷികള്‍ക്ക് അയച്ച സമന്‍സ് കോടതി മരവിപ്പിച്ചു.

ഇന്ന് മുതല്‍ 18വരെയാണ് വിചാരണ നടക്കേണ്ടിയിരുന്നത്. 100 സാക്ഷികളുള്ള കേസില്‍ 95 സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. കേസിലെ ഏക പ്രതിയായ ശ്രീറാം കോടതിയില്‍ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേള്‍ക്കുകയും കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്

 

webdesk17: