തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം ഇന്ന് പൊളിച്ച് മൃതദേഹം പുറത്തെടുക്കും. ഉച്ചയോടെ കലക്ടറുടെ ഉത്തരവ് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഉത്തരവ് ലഭിച്ചാല്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.
ഗോപന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്റെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യം കാണുന്നു. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നും. ജീവനോടെ സമാധി ഇരുത്തിയതാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ഗോപന്‍ സ്വാമി മരിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ പ്രദേശവാസികളെയോ അറിയിച്ചില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. സ്വാമിയുടെ രണ്ടു മക്കള്‍ ചേര്‍ന്ന് മൃതദേഹം മറവുചെയ്‌തെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൂജാരിയായ മക്കള്‍ ചേര്‍ന്നാണ് മൃതദേഹം മറവ് ചെയ്തത്. തുടര്‍ന്ന് ഗോപന്‍ സ്വാമി സമാധിയായി എന്ന പോസ്റ്റര്‍ പതിക്കുകയും ചെയ്തു. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയച്ചത്.
മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പൂജ ഉള്ളതിനാല്‍ സമാധിയായ വിവരം അറിയിച്ചില്ലെന്ന് കുടുംബം വാദിക്കുന്നു. വീടിനു സമീപത്താണ് മൃതദേഹം സംസ്‌കരിച്ചത്. പരാതി ലഭിച്ചന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഘിച്ചു.