X

അന്യ സംസ്ഥാന തൊഴിലാളിയുടെ മരണം; അപകടം ഉണ്ടാക്കിയത് കെ.എസ്.ആര്‍.ടി.സി

പാലാ: കെ.എസ്.ആര്‍.ടി.സി ഡിപ്പോ കവാടത്തില്‍ അന്യ സംസ്ഥാന തൊഴിലാളി വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകടം സൃഷ്ടിച്ച് നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാലാ -കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാ ഡിപ്പോയിലെ എ.ടി.സി 233 നമ്പര്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസാണ് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അപകടം നടന്ന വിവരം ഡ്രൈവര്‍ അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

ഇടിച്ച വാഹനം ഏതെന്ന് അറിയാത്തതിനെ തുടര്‍ന്ന് അമ്പതിലേറെ വാഹനങ്ങളില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 8:30 ഓടെയാണ് അപകടം. അപകടത്തില്‍ തമിഴ്‌നാട് സ്വദേശി ഉശിലം പെട്ടി പുതുപ്പെട്ടി സ്വദേശി മഹാലിംഗം (32) തല്‍ക്ഷണം മരിച്ചിരുന്നു. പാലാ സ്റ്റാന്‍ഡിലേക്ക് വന്നതും പോയതുമായ എല്ലാ ബസുകളിലും പരിശോധന നടത്തി.

ഈ സമയത്ത് കാസര്‍കോടിന് സര്‍വീസ് നടത്തിയ മിന്നല്‍ ബസില്‍ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. ബസ് തിരികെ പാലാ ഡിപ്പോയിലെത്തിയ ശേഷം നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ടയറില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയത്.

webdesk13: