അബുദാബി: പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി സംഘടനകളുടെ സ്ഥാപക നേതാവുമായിരുന്ന എംഎം ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യുഎഇയിലും കേരളത്തിലും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. മത-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം കാണിച്ച താല്‍പര്യം സ്മരണീയമാണെന്ന് തങ്ങള്‍ വ്യക്തമാക്കി.
സേവനരംഗത്ത് ദാവൂദ് ഹാജിയുടെ സാന്നിധ്യവും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും പ്രവാസിസമൂഹത്തിന് ഒട്ടേറെ സഹായകമായിരുന്നുവെന്ന് മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദാവൂദ് ഹാജിയുമായുള്ള ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
പ്രവര്‍ത്തനരംഗത്ത് അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയും ആത്മീയരംഗത്തെ ചെതന്യവും മഹത്തരമായിരുന്നുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദാവൂദ് ഹാജിയുടെ വിയോഗം വന്‍നഷ്ടമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
എംഎം ദാവൂദ് ഹാജി പ്രവാസ ലോകത്തെ നിസ്വാര്‍ത്ഥതയുടെ മുഖമായിരുന്നുവെന്ന് എംപി അബ്ദുസ്സമദ് സമദാനി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ചരിത്രത്തിലൂടെ നടന്നുനീങ്ങിയ ദാവൂദ് ഹാജിയുടെ വിയോഗത്തിലുടെ മതസാമൂഹിക രംഗത്തെ ഒരു കാരണവരെയാണ് നഷ്ടമായതെന്ന് പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎ അഭിപ്രായപ്പെട്ടു.
മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡണ്ട് സിഎച്ച് റഷീദ്, സെക്രട്ടറി സാദിഖലി നാട്ടിക, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, യു.അബ്ദുല്ല ഫാറൂഖി, എംപിഎം റഷീദ്, വിപികെ അബ്ദുല്ല, എഞ്ചിനീയര്‍ അബ്ദുല്‍റഹ്‌മാന്‍, തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് സിഎ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പിഎം അമീര്‍, യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് സനൗഫല്‍, തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അന്‍വര്‍ കയ്പമംഗലം, ജനറല്‍ സെക്രട്ടറി ജലാല്‍, ട്രഷറര്‍ ഹൈദരലി പുന്നയൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.