X

എഡിഎമ്മിന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കും

എഡിഎം നവീന്‍ ബാബുവിന്റെ മരണവിമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കും. ഇതിനായി കണ്ണൂരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയില്‍ എത്തിയേക്കും. പ്രശാന്തിനെ പ്രതി ചേര്‍ക്കണമെന്ന കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതും പരിശോധിക്കുമെന്നാണ് സൂചന.

മുമ്പ് നടത്തിയ പ്രാഥമിക മൊഴിയെടുപ്പില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെയും നവീന്‍ ബാബുവിന്റെ കുടുംബം മൊഴി നല്‍കിയിരുന്നു. പരാതിക്കാരനായ പ്രശാന്തനെതിരെയും കുടുംബം മുന്നോട്ട് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു.

കണ്ണൂര്‍ കലക്ടര്‍ നല്‍കിയ മൊഴിയില്‍ നവീന്‍ ബാബു തെറ്റുപറ്റി എന്നു പറഞ്ഞെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നാണ് കുടുംബം പറയുന്നത്. കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ വന്ന് ഇത്തരം കാര്യം പറഞ്ഞത് കുറ്റക്കാരെ സഹായിക്കാനാണെന്നും കുടുംബം ആരോപിച്ചിരുന്നു.

webdesk17: