എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും, മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നുമാണ് കുടുംബം ഉന്നയിച്ച ആരോപണം. നീതി ലഭിക്കാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഭാര്യ മഞ്ജുഷ നല്‍കിയ ഹരജിയില്‍ പറയുന്നു.

അതേസമയം വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കും. കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി അറിയിക്കാനും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണം ഏറ്റെടുക്കാനാകുമോ എന്നതില്‍ സിബിഐ നിലപാടും കോടതിയില്‍ നിര്‍ണായകമാകും.

webdesk17:
whatsapp
line