എഡിഎം നവീന്‍ ബാബുവിനെതിരായ പരാതിയിലെ ഒപ്പ് തന്റേതാണെന്ന് പരാതിക്കാരന്‍ ടി. വി പ്രശാന്ത്. തനിക്ക് രണ്ട് ഒപ്പുകള്‍ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങള്‍ക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘം പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി.
പെട്രോള്‍ പമ്പിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോള്‍ പമ്പ് ഉടമയായ ടി. വി പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയില്‍ പറയുന്നത്.
അതേസമയം മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്തിലും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിലും രണ്ടു പേരാണ് നല്‍കിയിരിക്കുന്നത്. ഒന്നില്‍ പ്രശാന്തന്‍ ടി. വി എന്നും പെട്രോള്‍ പമ്പ് സ്ഥലമുടമകളുമായുള്ള കരാറില്‍ പ്രശാന്ത് എന്നുമാണ് നല്‍കിയിട്ടുള്ളത്. രണ്ടിലും ഒപ്പിലും വൈരുദ്ധ്യമുണ്ടായിരുന്നു