X

എഡിഎം നവീന്‍ ബാബുവിന്റെ മരണം; കണ്ണൂര്‍ കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ നടപടിക്ക് സാധ്യത. ലാന്‍ഡ് റവന്യൂ കമീഷണര്‍ എ. ഗീത നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് നല്‍കും. കലക്ടറുടെ ക്ഷണപ്രകാരമാണ് എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദം കലക്ടര്‍ തള്ളിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് അരുണ്‍ കെ. വിജയന്‍, പരാതിക്കാരനായ പ്രശാന്തന്‍ എന്നിവരുടെ മൊഴിയെടുപ്പ് എ ഗീതയുടെ നേതൃത്വത്തില്‍ ഇന്നലെ പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എ ഗീത പറഞ്ഞിരുന്നു. കണ്ണൂര്‍ കലക്ടറേറ്റിലാണ് മൊഴിയെടുപ്പ് നടന്നത്. എന്നാല്‍ ഇത് എട്ട് മണിക്കൂറോളം നീണ്ടു. മൊഴിയെടുപ്പിന് വേണ്ടി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രശാന്തനെ വിളിച്ചുവരുത്തി. പരാതിയും തെളിവുകളും പ്രശാന്തന്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറി.

അതേസമയം നവീന്‍ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. നവീന് അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചെന്നുമായിരുന്നു കുടുംബം നല്‍കിയ മൊഴി.

 

webdesk17: