X

പത്തുവയസുകാരന്‍ ഓടയില്‍ വീണു മരിച്ചു

തിരുവനന്തപുരം കുടപ്പനക്കുന്നില്‍ 10 വയസുകാരന്‍ ഓടയില്‍ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവാണ് മരിച്ചത്. വീടിന് മുന്നിലെ ഓടയില്‍ വീഴുകയായിരുന്നു.

കുട്ടിയുടെ അച്ഛന്‍ പാല്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോയിരുന്നു. ഇതിന് പിന്നാലെ കുട്ടിയും ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വീടിന് മുന്നിലുള്ള തോട്ടിലേക്ക് കുട്ടി വീഴുകയായിരുന്നുവെന്നാണ് വിവരം. മഴ ആയത് കൊണ്ട് തന്നെ തോട്ടില്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നു.

ഒഴുക്കില്‍പെട്ടത് അറിഞ്ഞതോടെ നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി. തുടര്‍ന്ന് ഒരു കുളത്തിനടുത്ത ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

web desk 1: