X

അയല്‍വാസിയുടെ വീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

മുളന്തുരുത്തി: അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയെയാണ് (28) സുഹൃത്ത് പുത്തന്‍മലയില്‍ അശോകിന്റെ (29) വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരണം ആണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയില്‍ കയറി വാതിലടച്ചെന്നും, വിവരം സൂര്യയുടെ വീട്ടില്‍ അറിയിച്ച ശേഷം വാതില്‍ തകര്‍ത്തു കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നുമാണ് അശോക് നല്‍കിയ മൊഴി. എന്നാല്‍ പകല്‍ വീട്ടില്‍ എല്ലാവരും ഉണ്ടായിരിക്കെ നടന്ന മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.

കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധുവായ അംബുജാക്ഷന്‍ ആരോപിച്ചു. ഒരേ കോളജില്‍ പഠിച്ചിരുന്ന ഇരുവരും 4 വര്‍ഷം മുന്‍പു വരെ ഒന്നിച്ച് ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. ഡിസംബറില്‍ 15ന് അശോകിന്റെ വിവാഹം നിശ്ചയിച്ചിരിക്കെയാണു സംഭവം.പൊലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Test User: