X

മദ്യപാനത്തിനിടെ തര്‍ക്കം; അങ്കമാലിയില്‍ ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു

അങ്കമാലി: അങ്കമാലി കുറുമശ്ശേരിയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ആദ്യകാല ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. കുറുമശ്ശേരി മാകോലി വീട്ടില്‍ ജയപ്രകാശന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുറുമശേരി സ്വദേശികളായ വിജേഷ്, സൗമേഷ്, അനില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുറുമശ്ശേരിയിലെ ജയപ്രകാശന്റെ വീട്ടില്‍ വൈകിട്ട് ആറ് മണിയോടെ എത്തിയ ബന്ധുവാണ് മൃതദേഹം കണ്ടത്.

തലയില്‍നിന്നും ചോരവാര്‍ന്ന് തളംകെട്ടിയ നിലയിലായിരുന്നു കട്ടിലില്‍ മൃതദേഹം കിടന്നിരുന്നത്. അവിവാഹിതനായ ഇയാള്‍ ബന്ധുക്കളുമായി അധികം ബന്ധമില്ലാതെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മരിച്ച ജയപ്രകാശനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. മുംബൈയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന കൊലപാതകക്കേസില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Test User: