കുളിക്കാനിറങ്ങിയ യുവാവ് പമ്പയാറ്റിലെ തിരുവല്ല കീച്ചേരിവാല്‍ കടവില്‍ മുങ്ങിമരിച്ചു. ഗ്രീഷ്മം ടീ എക്‌സ്‌പോര്‍ട്ടിങ്ങ് കമ്പനി ഉടമ ഇടുക്കി പാമ്പനാര്‍ പുത്തന്‍പുരയില്‍ വിനൂപ് രാജ് (36 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. തുടര്‍ന്ന് തിരുവല്ലയില്‍ നിന്നെത്തിയ അഗ്‌നിശമന സേനയിലെ സ്‌കൂബ ടീം നടത്തിയ തെരച്ചിലിനൊടുവില്‍ കടവില്‍ നിന്നും നൂറ് മീറ്റര്‍ മാറി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.