X

മത്സ്യബന്ധനത്തിനിടെ കടലില്‍വച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: മത്സ്യ ബന്ധനത്തിനിടെ കടലില്‍വച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്‌സാണ്ടര്‍ ആണ് മരിച്ചത്. 32 വയസായിരുന്നു.

അതേസമയം ചൊവ്വാഴ്ച വരെ (ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 2 വരെ) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. തിങ്കളാഴ്ചവരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

web desk 1: