കൊട്ടാരക്കര: നെല്ലിക്കുന്നത്ത് കടവരാന്തയില്‍ കിടക്കുന്നതിനിടെ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. മൈസൂര്‍ ദമ്പതികളുടെ മകന് രാഹുലിനെയാണ് കടവരാന്തയില്‍ ഉറങ്ങുന്നതിനിടെ കാണാതായത്.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് രാഹുലിനെ കാണാതാവുന്നത്. നെല്ലിക്കുന്നത്ത് എത്തിയ നാടോടി സംഘം മൂന്ന് കടത്തിണ്ണകളിലായി കിടന്നതായിരുന്നു. രാഹുല്‍ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൈസൂര്‍ സ്വദേശികളായ വിജയന് ചിങ്കു ദമ്പതികളുടെ മകനാണ്.