X

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

പേരാവൂര്‍(കണ്ണൂര്‍): ചെറുവാഞ്ചേരി പൂവ്വത്തൂര്‍ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മാനന്തേരി വണ്ണാത്തിമൂല ചുണ്ടയില്‍ ഹൗസില്‍ സി.സി. നാജിഷ് (22), പാലക്കൂല്‍ ഹൗസില്‍ പി. മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്. നിസാര്‍ -തസ്‌നി ദമ്പതിമാരുടെ മകനാണ് നാജിഷ്.മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങള്‍: നകാശ്, നഹിയാന്‍.

മഹമ്മൂദ് -ഹാജിറ ദമ്പതിമാരുടെ മകനാണ് മന്‍സീര്‍. ഷഷ്‌ന ഏകസഹോദരിയാണ്.

web desk 1: