മലപ്പുറം താനൂരിൽ വിനോദയാത്ര ബോട്ട് അപകടത്തിൽപ്പെട്ട് 21 പേർ മരിച്ചെന്ന വാർത്ത ഹൃദയഭേദകമാണ്. 35 ലധികം പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം. അതിൽ പത്തോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരിൽ പലരുടെയും നില ഗുരുതരമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.സർക്കാർ വകുപ്പുകളുടെ ഏകോപിതമായ അടിയന്തര രക്ഷാപ്രവർത്തനം ഊർജിതമാക്കണം.രക്ഷാപ്രവർത്തനത്തിനും അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങളും മറ്റും നൽകുന്നതിനും ആ പ്രദേശത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകരും മുന്നിട്ടിറങ്ങണം.- കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി അനുശോചിച്ചു.
സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെ യാത്ര നടത്തിയതിതാണോ ബോട്ട് അപകടത്തിൽ പെടാനുണ്ടായ കാരണമെന്ന് പരിശോധിക്കണം. കൂടാതെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടി സ്വീകരിക്കുകയും വേണം.അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഈ വേർപാടുകൾ താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.