മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു. തൃശ്ശൂര്‍ ചുണ്ടല്‍ പുളിനാംപറമ്പില്‍ ശങ്കുണ്ണി മകന്‍ ഷിബു(52)ആണ് ഒമാനിലെ മസ്‌ക്കത്തില്‍ മരണപ്പെട്ടത്.
30 വര്‍ഷത്തോളമായി മസ്‌കത്തിലെ ഘോബ്രയില്‍ മെയ്ന്റനന്‍സ് ജോലി ചെയ്തു വരികയായിരുന്നു.
അമ്മ: സുമിത്ര, ഭാര്യ: ബിന്ദു. ആദിത്യന്‍ (വിദ്യാര്‍ത്ഥി റോയല്‍ എഞ്ചിനീയറിംങ്ങ് കോളേജ് അക്കിക്കാവ്) അനാമിക (വിദ്യാര്‍ത്ഥി ഡി പോള്‍ സ്‌കൂള്‍ ചൂണ്ടല്‍) എന്നിവര്‍ മ്ക്കളും ഷീല സുബ്രഹ്‌മണ്യന്‍ സഹോദരിയുമാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ട് വളപ്പില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍അറിയിച്ചു.