X
    Categories: Newsworld

മൃതദേഹം സംസ്‌കരിക്കാനായി ബോഡി ബാഗ് തുറന്നപ്പോള്‍ കണ്ടത്; യുവതിയെ കണ്ട് കണ്ണു തള്ളിപ്പോയി

‘മരണപ്പെട്ട’ സ്ത്രീ ശവസംസ്‌കാര കേന്ദ്രത്തില്‍ വച്ച് പുനരുജ്ജീവിച്ചു. അമേരിക്കയിലെ ഡെട്രോയിറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 20കാരിയായ ടിമേഷ ബ്യൂചാമ്പ് ആണ് ശവസംസ്‌കാരം നടത്തുന്നതിന് തൊട്ടുമുന്‍പ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

20കാരിയായ ഒരു പെണ്‍കുട്ടി പ്രതികരണ ശേഷിയില്ലാതെ കിടക്കുന്നു എന്ന അറിയിപ്പിനെ തുടര്‍ന്നാണ് വൈദ്യ സംഘം ടിമേഷയുടെ വീട്ടിലെത്തുന്നത്. 30 മിനിട്ടോളം ഇവര്‍ പരിശ്രമിച്ചു എങ്കിലും യുവതി നിശ്ചലയായിരുന്നു. ഇതേ തുടര്‍ന്ന് യുവതി മരണപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം കൂടാതെ മൃതദേഹം കുടുംബത്തിനു വിട്ടു നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം സംസ്‌കരിക്കാനായി കുടുംബം ഫ്യൂണറല്‍ ഹോമിലെത്തിച്ചു. തുടര്‍ന്നാണ്, ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം യുവതി ജീവനോടെയുണ്ടെന്ന് മനസ്സിലായത്.

ടിമേഷയെ സംസ്‌കരിക്കാനായി ബോഡി ബാഗ് തുറന്ന ശവസംസ്‌കാര കേന്ദ്രത്തിലെ ജീവനക്കാര്‍ അവര്‍ കണ്ണ് തുറന്നു കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ സംഭവം വൈദ്യ സംഘത്തെ അറിയിക്കുകയും യുവതിയെ ആശുപത്രിയിലാക്കുകയും ചെയ്തു. ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തന്നെ തുടരുകയാണ്.

 

web desk 1: