ബി.ജെ.പി ഒറ്റപ്പാലം നഗരസഭാകൗണ്‍സിലര്‍ എം.കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. 60 വയസ്സുണ്ട്. മനക്കമ്പാട്ട് കമ്പള്ളി കുടുംബാംഗമാണ്. ഭാര്യ ശ്രീകല. മക്കള്‍: ബാലശങ്കര്‍, നന്ദഗോപാല്‍. 1996ല്‍ ബി.ജെ.പിയുടെ നിയമസഭാസ്ഥാനാര്‍ത്ഥിയായിരുന്നു. പാലാട്ട് റോഡ് പ്രതിനിധിയാണ്. ആധ്യാത്മിക പ്രഭാഷണത്തിനിടെയാണ് മരണം. മുമ്പ് ഒരുതവണ കൗണ്‍സിലറായിരുന്നു. ഭാരതീയവിചാരകേന്ദ്രം, ആര്‍.എസ്.എസ് എന്നിവയുമായും സഹകരിച്ചിരുന്നു.