വിവാഹചടങ്ങിനിടെ കേട്ട ഉച്ചത്തിലുള്ള പാട്ട് വരന്റെ ജീവനെടുത്തു. ബീഹാറിലെ സീതാമഹിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പലതവണ നിര്‍ത്താന്‍ വരന്‍ സുരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടെങ്കിലും ഡിജെ പാട്ട് തുടരുകയായിരുന്നു. അസ്വസ്ഥ പ്രകടിപ്പിച്ച സുരേന്ദ്ര പൊടുന്നനെ കുഴഞ്ഞുവീഴുകയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.