X

ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ല, സിദ്ധാർത്ഥനെ രക്ഷിക്കാൻ ശ്രമിച്ചു: ന്യായീകരിച്ച് ഡീൻ നാരായണന്‍

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി സര്‍വകലാശാല ഡീന്‍ ഡോ. എംകെ നാരായണന്‍. സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെന്ന് ഡീന്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ആരേയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഡീന്‍ എംകെ നാരായണന്റെ ന്യായീകരണം.

ഡീന്‍, ഫാകല്‍റ്റി ഹെഡ് ആണ്. ഡീനിന് കീഴിലാണ് അസിസ്റ്റന്റ് വാര്‍ഡന്‍. ഇരുവരും ഹോസ്റ്റലിലല്ല താമസം. ഹോസ്റ്റലില്‍ താമസിക്കേണ്ടത് റെസിഡന്റ് ട്യൂട്ടറാണ്. ഹോസ്റ്റലില്‍ സൗകര്യമില്ലാത്തതിനാല്‍ സര്‍വ്വകലാശാല റെസിഡന്റ് ട്യൂട്ടററെ നിയമിച്ചിട്ടില്ല.

130ഓളം കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ഇവരാരും ഹോസ്റ്റലില്‍ പ്രശ്‌നമുണ്ടെന്ന് പരാതി പറഞ്ഞിട്ടില്ല. എല്ലാ കാര്യവും ഡീനിന് ചെയ്യാനാകില്ല. ഹോസ്റ്റലില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് വാര്‍ഡന്‍ റിപ്പോര്‍ട്ട് തന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാത്തത് യൂണിവേഴ്‌സിറ്റിയുടെ വീഴ്ച്ചയെന്നും ഡീന്‍ എം കെ നാരായണന്റെ പ്രതികരണം.

webdesk14: