കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. പുത്തൂരില്‍ പവിത്രേശ്വരം പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്.

മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. രാവിലെയോടെ തെരുവുനായ്ക്കള്‍ മാംസ കഷണങ്ങള്‍ വലിച്ചുകീറുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടില്‍ കൈയും കാലും വേറിട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊല്ലം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.

AddThis Website Tools
chandrika:
whatsapp
line