കോട്ടയം: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ബിനു അലക്‌സി(30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനച്ചിലയാറില്‍ നിന്നാണ് ബിനുവിന്റെ മൃതദേഹം കണ്ടെടുത്തത്.
വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയായിരുന്നു സംഭവം. ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചാണ് ഇയാള്‍ വീടുവിട്ടിറങ്ങിയത്. അര്‍ജന്റീന തോറ്റതിലുള്ള മനോവിഷമം കാരണമാണ് വീടുവിട്ടുപോകുന്നതെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് വീടിന്റെ തൊട്ടടുത്തുള്ള മീനച്ചിലയാറില്‍ അഗ്നിശമന സേന പരിശോധന നടത്തുകയായിരുന്നു.