എറണാകുളം: ചെങ്ങമനാട് പഞ്ചായത്തിലെ അങ്കണവാടിയില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലി. രണ്ട് മാസം മുമ്പായിരുന്നു അങ്കണവാടിയില്‍ നിന്ന് പൊടി നല്‍കിയത്. വീട്ടുകാര്‍ക്ക് നല്‍കിയ പാക്കറ്റ് വ്യാഴാഴ്ച രാവിലെ പൊട്ടിച്ചപ്പോഴാണ് പല്ലിയുടെ ഉണങ്ങിയ അവശിഷ്ടം കണ്ടെത്തിയത്.
500 ഗ്രാം തൂക്കമുള്ള ആറ് പാക്കറ്റ് (മൂന്ന് കിലോ) അമൃതം പൊടിയാണ് ഓരോ കുട്ടികള്‍ക്കും നല്‍കുന്നത്. ഗൃഹനാഥ സംഭവം അങ്കണവാടിയില്‍ അറിയിച്ചു. വീട്ടിലെത്തി പരിശോധിച്ച ആശാവര്‍ക്കര്‍ മേലാധികാരികളെ വിവരം അറിയിച്ചു. കേരള സര്‍ക്കാര്‍ വനിതാ, ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതിക്കായി കുടുംബശ്രീ തയ്യാറാക്കുന്ന ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയാബിന്‍, പഞ്ചസാര എന്നിവ ചേര്‍ത്തുള്ള ഉത്പ്പന്നമാണ് അമൃതം ന്യൂട്രിമിക്‌സ്.
സംഭവം അന്വേഷിക്കുമെന്നും ജില്ല കുടംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ശിശുവികസന ഓഫീസര്‍ പറഞ്ഞു.