X

കണ്ണൂര്‍ പേരാവൂരില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നുമ തസ്ലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെയാണ് തസ്ലിനെ മലവെള്ളപ്പാച്ചലില്‍പ്പെട്ട് കാണാതായത്. നാട്ടുകാരും എന്‍.ഡി.ആര്‍.എഫ് സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നു രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Chandrika Web: