X

കോട്ടയത്ത് പാറക്കുളത്തില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം

കോട്ടയം: കാണക്കാരി – തോട്ടുവ റോഡിൽ കാർ നിയന്ത്രണം വിട്ട് പാറമടകുളത്തിൽ വീണ് യുവാവ് മരിച്ചു. കളത്തൂരിലുള്ള പാറമടകുളത്തിലാണ് സംഭവം. വളവിൽ വച്ച് നിയന്ത്രണം നഷ്ടമായ വാഹനം പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. കുറുപ്പന്തറ സ്വദേശി ലിജീഷാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.

പാറക്കുളത്തില്‍ വീണ കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വഴി തെറ്റി കാര്‍ നിയന്ത്രണം വിട്ട് പാറക്കുളത്തില്‍ വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

webdesk14: