കണ്ണൂര്‍ പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കലു ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് മരിച്ചത്. വാടക കോട്ടേഴ്‌സിന് സമീപമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കാണാതാവുന്നത്.
പൊലീസില്‍ പരാതി നല്‍കുകയും നാട്ടുകാരും കുടുംബവും മടത്തിയ തിരച്ചിലില്‍ പന്ത്രണ്ട് മണിയോടെ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ പിതാവിനെയും മാതാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.