വയനാട്: വിദേശത്ത് നിന്ന് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചപ്പോള്‍ മാറി. വിദേശത്ത് മരിച്ച വയനാട് അമ്പലവയല്‍ സ്വദേശി നിതിന്റെ മൃതദേഹമാണ് മാറി നാട്ടിലെത്തിച്ചത്.
നിതിന്റെ മൃതദേഹത്തിനു പകരം ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് വയനാട്ടിലെത്തിയത്. എംബാം ചെയ്ത മൃതദേഹം നാട്ടിലേക്കയച്ചപ്പോള്‍ മാറിയതാകാനാണ് സാധ്യത. ഈ മാസം മൂന്നിനാണ് നിതിന്‍ അബുദാബിയില്‍ വെച്ച് മരിച്ചത്.
ഇന്നു മൃതദേഹം എത്തിയപ്പോഴാണ് മൃതദേഹം മാറിയതായി അറിഞ്ഞത്. തുടര്‍ന്ന് അധികൃതരുമായി ബന്ധപ്പെട്ട് നിതിന്റെ മൃതദേഹം വയനാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു.